അയ്യങ്കാളി മെമ്മോറിയൽ ടാലൻ്റ് സെർച്ച് ആൻഡ് ഡെവലപ്പ്മെൻ്റ് സ്‌കോളർഷിപ്പ് വിജ്ഞാപനം
പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയ നന്ദാവനം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം-33
Phone:0471-2737251, 2737252
Email:egrantzscdd@gmail.com
No:SCDD/2804/2026-B3 (EDN B)
Date: 16-06-2026
വിജ്ഞാപനം
പഠന-പാഠ്യേതര പ്രവർത്തനങ്ങളിൽ തൽപ്പരരായവരും എന്നാൽ കുടുംബപരമായും സാമ്പത്തികമായും പിന്നാക്കാവസ്ഥ കാരണം മികവ് പ്രകടിപ്പിക്കുവാൻ കഴിയാത്തവരുമായ സമർത്ഥരായ പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ സഹായം എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച ശ്രീ അയ്യങ്കാളി മെമ്മോറിയൽ ടാലന്റ്റ് സെർച്ച് ആൻ്റ് ഡെവലപ്‌മെന്റ് സ്കോളർഷിപ്പ് ലഭിക്കുന്നതിനായി 2026-27 വർഷത്തേക്കുള്ള അപേക്ഷകൾ ഇ-ഗ്രാൻ്റ്സ് പോർട്ടൽ 3.0 മുഖേന ക്ഷണിക്കുന്നു. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 15.07.2026 വരെയാണ്. അപേക്ഷകർ 01.06.2024 ലെ സർക്കാർ ഉത്തരവ് (കൈ) നം. 11/2024/SCSTD ഉത്തരവിലെ നിബന്ധനകൾക്കു വിധേയമായി നിശ്ചിത മാതൃകയിലുള്ള ഫോമിൽ അപേക്ഷകളും അനുബന്ധരേഖകളും സ്കൂളിൽ നിന്നുള്ള സാക്ഷ്യപത്രം സഹിതം നിശ്ചിത സമയപരിധിക്കുള്ളിൽ ബന്ധപ്പെട്ട പട്ടികജാതി വികസന ഓഫീസുകളിൽ സമർപ്പിക്കേണ്ടതാണ്. അപേക്ഷ ഫോം എല്ലാ കോർപ്പറേഷൻ/ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളിൽ ലഭ്യമാണ്. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
അപേക്ഷ സ്വീകരിക്കുന്ന തീയതി
15.06.2026
അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 15.07.2026
ഹാൾ ടിക്കറ്റ് അനുവദിക്കുന്ന തീയതി ജൂലൈ അവസാന വാരം
പരീക്ഷ നടത്തുന്ന തീയതി/സമയം 02.08.2026
2 Hrs (10 AM-12 PM)
അപേക്ഷിക്കേണ്ട വിധം
2026-27 അധ്യയന വർഷം സർക്കാർ/എയ്‌ഡഡ് സ്കൂളുകളിൽ 5, 8 (അഞ്ച്, എട്ട്) ക്ലാസുകളിൽ പഠിക്കുന്നതും 4, 7 (നാല്, ഏഴ്) ക്ലാസുകളിൽ എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡ് ലഭിച്ചവരുമായ പട്ടികജാതി വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പിന് അപേക്ഷ സമർപ്പിക്കുവാൻ അർഹതയുള്ളത്. പട്ടികജാതി വിഭാഗത്തിലെ ദുർബല സമുദായത്തിൽപെട്ട വിദ്യാർത്ഥികളിൽ -വരെയുള്ളവർക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്. 5-ാ ം ക്ലാസ് വിദ്യാർത്ഥികൾ 4-ാ ം ക്ലാസിലെ വാർഷിക പരീക്ഷയുടെ മാർക്ക് ലിസ്റ്റും, 8-ാം ക്ലാസ് വിദ്യാർത്ഥികൾ 7-ാ ം ക്ലാസിലെ വാർഷിക പരീക്ഷയുടെ മാർക്ക് ലിസ്റ്റും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.
കോർപ്പറേഷൻ/ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളിൽ നിന്നും അപേക്ഷാ ഫോംലഭ്യമാണ്. അപേക്ഷയോടൊപ്പം സ്കൂൾ മേധാവി നൽകുന്ന സാക്ഷ്യപത്രം, സ്കൂൾ തലത്തിലുള്ള സ്കൂളിന്റെ അംഗീകാരമുള്ള കലാകായിക മത്സരങ്ങൾ, ശാസ്ത്രമേള, പ്രശ്നോത്തരി എന്നിവയിൽ വിവിധ ഗ്രേഡുകൾ നേടിയതിന്റെ സർട്ടിഫിക്കറ്റുകൾ 01.06.2024ലെ സർക്കാർ ഉത്തരവ് (കൈ) നം. 11/2024/SCSTD പ്രകാരം മുൻഗണനയ്ക്ക് അർഹതയുള്ളവർ ആയതുമായി ബന്ധപ്പെട്ട സാക്ഷ്യപത്രങ്ങൾ/രേഖകൾ എന്നിവ അപേക്ഷയോടൊപ്പം കോർപ്പറേഷൻ/ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളിൽ 15.07.2026 നു മുൻപായി സമർപ്പിക്കേണ്ടതാണ്.അയ്യങ്കാളി ടാലന്റ്റ് സെർച്ച് പരീക്ഷ സംബന്ധിച്ച വിവരം
1. Objective Type (Multiple choice question)
2. ആകെ ചോദ്യങ്ങൾ - 60
3. ഓരോ ചോദ്യത്തിനുമുള്ള മാർക്ക് - 1
4. പരീക്ഷയുടെ ആകെ മാർക്ക് - 60
5. മുൻഗണനകൾക്ക് അനുസൃതമായ മാർക്ക് - 40
6. ആകെ മാർക്ക് - 100
മുൻഗണന ഇനങ്ങൾ
1. വരുമാനം (വാർഷിക വരുമാന പരിധി -1,00,000/-)
2. കലാകായിക, ശാസ്ത്ര ഗണിത മത്സരങ്ങൾ
3. മാതാപിതാക്കളിൽ ആരെങ്കിലും മരണപ്പെട്ടു പോയ വിദ്യാർത്ഥികൾ
4. പെൺകുട്ടികൾ മാത്രമുള്ള കുടുംബത്തിലെ അംഗമായ അപേക്ഷകൾ
5. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾ
6. ഭിന്നശേഷിക്കാരുടെ മക്കളായ വിദ്യാർത്ഥികൾ
7. മൂന്നോ അതിലധികമോ വിദ്യാർത്ഥികൾ ഉള്ള കുടുംബത്തിൽ നിന്നുള്ള അപേക്ഷകൾ
പരീക്ഷാ സിലബസ്
4, 7 ക്ലാസുകളിൽ സ്റ്റേറ്റ് സിലബസിൽ പഠിച്ചിട്ടുള്ള സയൻസ്, ഗണിതം, സാമൂഹ്യ ശാസ്ത്രം, ഇംഗ്ലീഷ്, ആനുകാലിക സംഭവങ്ങൾ എന്നിവയിൽ അധിഷ്ഠിതമായ ചോദ്യാവലിയാണ് പരീക്ഷയ്ക്ക് നൽകുന്നത്.
പട്ടികജാതി ദുർബല വിഭാഗങ്ങൾക്കുള്ള റിസർവേഷൻ
പട്ടികജാതി ദുർബല വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ബി ഗ്രേഡ് വരെയുള്ളവർക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്. പ്രസ്തുത സ്കോളർഷിപ്പ് പദ്ധതി പ്രകാരം അനുവദിക്കുന്ന സ്കോളർഷിപ്പുകളുടെ 10% പട്ടികജാതി ദുർബല വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സംവരണം ചെയ്തിട്ടുള്ളതാണ്.
അന്വേഷണങ്ങൾക്കും സംശയങ്ങൾക്കും ബന്ധപ്പെടേണ്ട വിലാസം:
ഫോൺ നമ്പർ - 0471 2737251, 0471 2737252
1284416-2026