സാമൂഹ്യക്ഷേമ പരിപാടികള്‍
1. വിവാഹ ധനസഹായം
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് 75,000/- രൂപ വിവാഹ ധനസഹായമായി നല്‍കുന്നു. ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ്, പെണ്‍കുട്ടിയുടെ പ്രായം തെളി
യിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, വിവാഹക്ഷണക്കത്ത്, വിവാഹം നിശ്ചയിച്ചു എന്നതിന്‍െറ സമുദായ സംഘടനയുടെ/ ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപത്രം സഹിതം ബ്ലോക്ക്/ മുനിസിപ്പല്‍/കോര്‍പ്പറേഷന്‍/ പട്ടിക ജാതി വികസന ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുക. വരുമാന പരിധി 1,00,000 /-രൂപ.
2. മിശ്ര വിവാഹിതര്‍ക്ക് ധനസഹായം
മിശ്ര വിവാഹിതരായ ദമ്പതിമാര്‍ക്ക് ( ഒരാള്‍ പട്ടികജാതിയും പങ്കാളിപട്ടികഇതര സമുദായത്തില്‍ പെട്ടതുമായിരിക്കണം) വിവാഹത്തെത്തുടര്‍ന്ന് ഉണ്ടാകുന്ന സാമൂഹിക പ്രശ്നങ്ങളെ അതിജീവിക്കാനും തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുമായി 75,000/- രൂപ വരെ ഗ്രാന്‍റായി നല്‍കുന്നു. വിവാഹശേഷം ഒരു വര്‍ഷം കഴിഞ്ഞ് മൂന്നു വര്‍ഷത്തിനകം അപേക്ഷിക്കണം. ഭാര്യാഭര്‍ത്താക്കന്മാരുടെ ജാതി സര്‍ട്ടിഫിക്കറ്റുകള്‍,കുടുംബ വാര്‍ഷിക വരുമാനം, സഹവാസ സര്‍ട്ടിഫിക്കറ്റ്, വിവാഹ സര്‍ട്ടിഫിക്കററ് എന്നിവ സഹിതം അപേക്ഷ ബന്ധപ്പെട്ട ബ്ലോക്ക്/ മുനിസിപ്പല്‍/ കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. രണ്ടു പേരുടെയും കൂടി പ്രതിവര്‍ഷ വരുമാന പരിധി- 1,00,000/- രൂപ
3. ഭൂരഹിത പുനരധിവാസ പദ്ധതി
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് ഗ്രാമപ്രദേശത്ത് കുറഞ്ഞത് 5സെന്‍റ് ഭൂമിയും മുനിസിപ്പല്‍/ കോര്‍പ്പറേഷന്‍ പ്രദേശത്ത് കുറഞ്ഞത് 3സെന്‍റ് ഭൂമിയും വാങ്ങുന്നതിന് ഗ്രാമ/ മുനിസിപ്പല്‍/കോര്‍പ്പറേഷനുകളില്‍ യഥാക്രമം 3,75,000/ 4,50,000/- 6,00,000/- രൂപ ഗ്രാന്‍റായി അനുവദിക്കുന്നു. ഈ തുകയ്ക്ക് ലഭിക്കാവുന്ന പരമാവധി ഭൂമി വാങ്ങേണ്ടതാണ്.തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തയ്യാറാക്കുന്ന ലൈഫ് ലിസ്റ്റില്‍ നിന്നാണ്ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്.
അപേക്ഷ, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍,സ്വന്തമായി ഭൂമിയില്ലെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, അവകാശമായി ലഭിക്കാവുന്ന ഭൂമി സംബന്ധിച്ച സാക്ഷ്യപത്രം, തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ നിന്ന് ഭൂമി വാങ്ങുന്നതിന് ധനസഹായം ലഭിച്ചിട്ടില്ലെന്ന സാക്ഷ്യപത്രം എന്നിവ സഹിതം ബന്ധപ്പെട്ട ബ്ലോക്ക്/ മുനിസിപ്പല്‍/ കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസര്‍ക്ക് നല്‍കുക. വാര്‍ഷികവരുമാന പരിധി 50,000രൂപയാണ്.
ഗ്രാമസഭ/വാര്‍ഡ്സഭ ലിസ്റ്റ് ലഭിക്കാത്ത സ്ഥലങ്ങളില്‍ പത്രപരസ്യം മുഖേന അപേക്ഷ ക്ഷണിച്ച് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതാണ്.
4. ഭവന പൂര്‍ത്തീകരണത്തിന് പ്രത്യേക ധനസഹായം
സംസ്ഥാനത്തെ വിവിധ വകുപ്പുകളില്‍ നിന്ന് പട്ടികജാതി വിഭാഗക്കാര്‍ക്ക് അനുവദിച്ചുനല്‍കിയ ഭവനനിര്‍മ്മാണ ധനസഹായ തുക പൂര്‍ണ്ണമായും കൈപ്പറ്റിക്കഴിഞ്ഞിട്ടും നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തവരും നിര്‍ദ്ദിഷ്ഠ രീതിയിലുളള മേല്‍ക്കൂര നിര്‍മ്മിക്കാത്തതുമൂലം അവസാന ഗഡു ലഭിക്കാത്തവരും സ്വന്തമായി വീട് നിര്‍മ്മാണം ആരംഭിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തവരുമായ പട്ടികജാതി കുടുംബങ്ങള്‍ക്ക് അംഗീകൃത എസ്റ്റിമേറ്റിന്‍റെ അടിസ്ഥാനത്തില്‍ പരമാവധി ഒന്നര ലക്ഷം രൂപ വരെ ഭവനനിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് പ്രത്യേക ധനസഹായം അനുവദിക്കുന്നതിന് സ.ഉ(സാധാ)നം.483/2019/പജ.പവ.വിവ.തീയതി 14/06/2019പ്രകാരം ഉത്തരവായിട്ടുണ്ട്. ലൈഫ് മിഷന്‍ പദ്ധതി പ്രകാരം ധനസഹായം കൈപ്പറ്റിയവര്‍ക്ക് അര്‍ഹതയുണ്ടായിരിക്കുന്നതല്ല. 10വര്‍ഷത്തിനുളളില്‍ (ധനസഹായ തുകയുടെ അവസാന ഗഡു കൈപ്പറ്റിയ തീയതി കണക്കാക്കുമ്പോള്‍ ) ധനസഹായ തുക കൈപ്പറ്റിയവര്‍ക്കാണ് ഈ ധനസഹായത്തിന് അര്‍ഹതയുളളത്. വാര്‍ഷിക കുടുംബ വരുമാനം ഒരു ലക്ഷം രൂപ വരെയുളളവര്‍ക്ക് പദ്ധതിപ്രകാരം ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കുന്നത്. ധനസഹായത്തിന് നിശ്ചിത മാതൃകയിലുളള അപേക്ഷയോടൊപ്പം ജാതി, വരുമാനം, കൈവശവകാശം/ ഉടമസ്ഥാവകാശം( ഏതെങ്കിലും ഒന്ന്) എന്നിവ തെളിയിക്കുന്ന രേഖ , അംഗീകൃത എസ്റ്റിമേറ്റ്, അവസാന ഗഡു കൈപ്പറ്റിയ തീയതി സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പ്/ ഏജന്‍സിയില്‍ നിന്നുളള സാക്ഷ്യപത്രം, അഥവാ നിശ്ചിത മാതൃകയിലുളള മേല്‍ക്കൂര നിര്‍മ്മിക്കാത്തതിനാല്‍ അവസാന ഗഡു സംഖ്യ നല്‍കിയിട്ടില്ല എന്നതുസംബന്ധിച്ച ബന്ധപ്പെട്ട വകുപ്പ്/ ഏജന്‍സിയില്‍ നിന്നുളള സാക്ഷ്യപത്രം, സ്വന്തമായി ഭവനനിര്‍മ്മാണം ചെയ്തവര്‍ വീടിന്‍റെ കാലപ്പഴക്കം തെളിയിക്കുന്ന പഞ്ചായത്ത് സെക്രട്ടറി/ അസി.എന്‍ജിനീയറില്‍ നിന്നുളള സാക്ഷ്യപത്രം, ആധാര്‍ കാര്‍ഡിന്‍റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്‍റെ പകര്‍പ്പ് എന്നിവ സഹിതം ബ്ലോക്ക്/ മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.
5. ആരോഗ്യ സുരക്ഷ പദ്ധതി- ചികില്‍സ ധനസഹായം
മാരകമായ രോഗങ്ങള്‍ ബാധിച്ചവരും അത്യാഹിതങ്ങളില്‍പ്പെട്ടവരുമായ 1,00,000/- രൂപയില്‍ താഴെ വാര്‍ഷികവരുമാനമുള്ള പട്ടികജാതി വിഭാഗത്തിന് ആരോഗ്യ സുരക്ഷ പദ്ധതി പ്രകാരം 50,000/- രൂപ വരെ ചികിത്സാധനസഹായം അനുവദിക്കുന്നു. ഹ്യദയശസ്ത്രക്രിയ, ക്യാന്‍സര്‍,കിഡ്നി തകരാര്‍ മുതലായ ഗുരുതരമായ രോഗങ്ങള്‍ക്ക് പരമാവധി 1,00,000/-രൂപവരെ ആശുപത്രിമുഖാന്തിരം നല്‍കുന്നു. നിശ്ചിത ഫാറത്തിലുളള ജാതി, വരുമാനം, റേഷന്‍ കാര്‍ഡിന്‍റെ പകര്‍പ്പ്, ബാങ്ക് അക്കൗണ്ട് പാസ്ബുക്കിന്‍റെ പകര്‍പ്പ് എന്നിവ സഹിതം അക്ഷയ കേന്ദ്രങ്ങളിലൂടെ സൗജന്യമായി ഓണ്‍ ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനോടൊപ്പം അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന പ്രിന്‍റ്സഹിതം ടി അപേക്ഷ, ബന്ധപ്പെട്ട ബ്ലോക്ക് / മുന്‍സിപ്പല്‍ /കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.
6. ഏക വരുമാനദായകന്‍ മരണപ്പെട്ട കുടുംബങ്ങള്‍ക്കുളള ധനസഹായം
പട്ടികജാതി കുടുംബങ്ങളിലെ ഏകവരുമാനദായകനായ വ്യക്തി മരണപ്പെട്ടാല്‍ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതി20/09/2012ലെ സ.ഉ(കൈ)നം.128/12/പജപവവിവ നം.സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ടി പദ്ധതിയില്‍ 50,000/- രൂപ ധനസഹായം അനുവദിച്ചു വന്നിരുന്നത്.സ.ഉ(കൈ)നം 85/18/പജവവിവ തീയതി22/11/2018നം.ഉത്തരവ് പ്രകാരം 2,00,000/- രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. അപേക്ഷ, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍,മരണസര്‍ട്ടിഫിക്കറ്റ്, മരണപ്പെട്ട വ്യക്തി കുടുംബത്തിലെ ഏകവരുമാനദായകനായിരുന്നുവെന്ന തഹസില്‍ദാറുടെ സാക്ഷ്യപത്രം, റേഷന്‍ കാര്‍ഡിന്‍റെ പകര്‍പ്പ്, ബാങ്ക് അക്കൗണ്ട് രേഖകള്‍ തുടങ്ങിയവ സഹിതം ബന്ധപ്പെട്ട ബ്ലോക്ക്/ മുനിസിപ്പല്‍/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസര്‍ക്ക് നല്‍കുക. മരണം നടന്ന് രണ്ട് വര്‍ഷത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
7.സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം
പട്ടികജാതി പട്ടികവര്‍ഗ്ഗ ജനസമൂഹവും മുഖ്യധാരാ സമുദായങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളവും ഇഴയടുപ്പവുമുള്ളതാക്കിത്തീര്‍ക്കുന്നതിന് ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 2മുതല്‍ 16വരെ എല്ലാവര്‍ഷവും സാമൂഹ്യ ഐക്യദാര്‍ഢ്യപക്ഷാചരണമായി ആചരിക്കുന്നു. ടിആചരണക്കാലത്ത പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഏറ്റെടുത്ത് നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ജനങ്ങളിലെത്തിക്കുന്നതിനും കോളനികള്‍ കേന്ദ്രീകരിച്ച് ശുചിത്വ പരിപാടികള്‍,മെഡിക്കല്‍ ക്യാമ്പുകള്‍,വിജ്ഞാന സദസ്സുകള്‍,പ്രദര്‍ശനങ്ങള്‍,പൂര്‍ത്തിയായ പദ്ധതികളുടെ ഉദ്ഘാടനങ്ങള്‍,പുതിയ പദ്ധതികളുടെ ആരംഭം കുറിക്കല്‍ എന്നിവ നടത്തുന്നു.
8. ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക പുനരധിവാസ പദ്ധതി.
50,000രൂപയില്‍ താഴെ വരുമാനമുള്ള പട്ടികജാതിയിലെ ദുര്‍ബല വിഭാഗക്കാരുടെ (വേടന്‍,നായാടി, ചക്ലിയ/ അരുന്ധതിയാര്‍,കളളാടി) പുനരധിവാസ പദ്ധതി പ്രകാരം താഴെ പറയുന്ന പദ്ധതികള്‍ക്ക് സ.ഉ(കൈ) നം. 78/2018/പജ.പവ.വിവ.തീയതി 7/11/2018പ്രകാരം തുക അനുവദിച്ചു വരുന്നു.
ക്ര. നം പദ്ധതിയുടെ പേര് അനുവദിക്കുന്ന തുക
1 കൃഷിഭൂമി (കുറഞ്ഞത് 25സെന്‍റ്) 10,00,000/-
2 കമ്മ്യൂണിറ്റി പഠനമുറി (കെട്ടിടം ഉളള സ്ഥലങ്ങളില്‍ അടിസ്ഥാന സൗകര്യം+ ആവര്‍ത്തന ചെലവുകള്‍)
6,80,000/-
3 കമ്മ്യൂണിറ്റി പഠനമുറി(കെട്ടിടം ഇല്ലാത്ത സ്ഥലങ്ങള്‍) പ്രൈസ് എസ്റ്റിമേറ്റ് പ്രകാരം
6,80,000/-+ അടിസ്ഥാന സൗകര്യം, ആവര്‍ത്തന ചെലവുകള്‍ക്ക്
4 പഠനമുറി (വ്യക്തിഗതം) 3,00,000/-
5 കുടിവെളളം, വൈദ്യുതി, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ പ്രൈസ് എസ്റ്റിമേറ്റ് പ്രകാരം
6 കോളനികളിലെ വീടുകളുടെ നവീകരണം/ ബലപ്പെടുത്തല്‍ പ്രൈസ് എസ്റ്റിമേറ്റ് പ്രകാരം
7 വീടിന്‍റെ അറ്റകുറ്റപ്പണികള്‍ക്ക്(വ്യക്തിഗതം) 1,50,000/-
8 ടോയ്ലറ്റ് നിര്‍മ്മാണം 40,000/-
9 തൊഴില്‍ പരിശീലനം/ സ്വയം തൊഴില്‍ സംരംഭം
പ്രോജക്ട്റിപ്പോര്‍ട്ട് പ്രകാരം വകുപ്പ് ഉദ്ദ്യോഗസ്ഥര്‍ പരിശോധിച്ച് ശുപാര്‍ശ ചെയ്യുന്ന പ്രകാരമുളള തുക.
10 ഭൂരഹിത പുനരധിവാസം(കുറഞ്ഞത് 5സെന്‍റ് ഭൂമി വാങ്ങുന്നതിന് 5,00,000/-
11 ഭവന നിര്‍മ്മാണം 6,00,000/-
ഭുമി, വീട് എന്നിവ അനുവദിക്കുന്നത് ലൈഫ് ലിസ്റ്റില്‍ നിന്നുളള അര്‍ഹതപ്പെട്ട ഗുണഭോക്താക്കള്‍ക്കാണ്. ജാതി, വരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട ബ്ലോക്ക്/ മുന്‍സിപ്പാലിറ്റി/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസര്‍ അര്‍ഹതപ്പെട്ട ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നു.
9. വിജ്ഞാന്‍വാടി
പട്ടികജാതി വിദ്യാര്‍ത്ഥികളുടേയും യുവാക്കളുടേയും ഉന്നമനം ലക്ഷ്യമാക്കി ആനുകാലിക വിജ്ഞാന സമ്പാദനത്തിനും മത്സരപരീക്ഷകള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും സഹായകമാകുന്ന കേന്ദ്രങ്ങളാണ് വിജ്ഞാന്‍വാടികള്‍. ഇന്‍റര്‍നെറ്റ് സൗക
ര്യത്തോടുകൂടിയ കമ്പ്യൂട്ടര്‍,വായനശാല എന്നിവ സജ്ജീകരിച്ചുകൊണ്ട് പട്ടികജാതിസങ്കേതങ്ങളോടനുബന്ധിച്ചാണ് വിജ്ഞാന്‍വാടികള്‍ സ്ഥാപിക്കുക. ഇതിനുള്ള കെട്ടിടം നിര്‍മ്മിക്കാനുള്ള ഫണ്ടുസഹിതം ഈ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ഓരോ വിജ്ഞാന്‍വാടിയിലും 5000രൂപ ഹോണറേറിയം വ്യവസ്ഥയില്‍ ഒരു സിസ്റ്റം ഓപ്പറേറ്ററേയും നിയമിക്കുന്നുണ്ട്.
10. ഹോമിയോ ഹെല്‍ത്ത് സെന്‍റര്‍
സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 29പട്ടികജാതി സങ്കേതങ്ങളോടനുബന്ധിച്ച് ഹോമിയോ ഹെല്‍ത്ത് സെന്‍ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. രണ്ടരകിലോമീറ്റര്‍ ചുറ്റളവില്‍ മറ്റ് ആരോഗ്യപരിപാലനകേന്ദ്രങ്ങളില്ലാത്ത പട്ടികജാതി സങ്കേതങ്ങളാണ് ഇതിലേക്ക് തെരഞ്ഞെടുത്തിട്ടുള്ളത്
11. ഹാന്‍ഡ്ഹോള്‍ഡിംഗ് സെല്‍
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളഉടെ ഉന്നമനത്തിനായി ആവിഷ്കരിച്ചു നടത്തിവരുന്ന വിവിധ പദ്ധതികളുടേയും പ്രോജക്ടുകളുടേയും പ്രയോജനം പരമാവധി ഗുണഭോക്താക്കളില്‍ എത്തിചേചേരുന്നതിന് സഹായമാക്കുക എന്ന ഉദ്ദേശത്തോടെയാണ് പട്ടികജാതി വികസന വകുപ്പ് പ്രകാരം ഹാന്‍ഡ്ഹോള്‍ഡിംഗ് സെല്‍ രൂപീകരിച്ച് പ്രവര്‍ത്തന ക്ഷമമക്കിയിട്ടുളളത്. 2018ജനുവരിയിലാണ് ഈ സെല്‍ നിലവില്‍ വന്നത്.
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട അഭ്യസ്തവിദ്യരായ യുവതി യുവാക്കളെ കണ്ടെത്തി അവരുടെ യോഗ്യതയ്ക്കനുയോജ്യമായ തൊഴിലുകളില്‍ ക്രിയാത്മകമായ പരിശീലനം നടത്തി തൊഴില്‍ നൈപുണ്യം വികസിപ്പിച്ച് അവരൈ തൊഴിലിനു പ്രാപ്തരാക്കുന്നതിന് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് ഈ സെല്ലിന്‍റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണ്. ട്രെയിനിംഗ് & എംപ്ലോയിമെന്‍റ് പ്രോഗ്രാമിന്‍റെ ഭാഗമായി കഴിഞ്ഞ മൂന്ന് വര്‍ഷകാലമായി വിവധ കോഴ്സുകളിലായി 7000ത്തിലധികം പേര്‍ക്ക് പരിശീലനം നല്കുകയും അതില്‍ 2376പ്രേര്‍ക്ക് തൊഴില്‍ ലഭ്യമാകുകയും ചെയ്തിട്ടുണ്ട്. ഇപ്രകാരം തൊഴില്‍ ലഭിച്ചവരില്‍ 248പേര്‍ വിദേശ രാജ്യങ്ങളിലാണ് ജോലി നേടിയിട്ടുളളത്.
പട്ടികജാതി /പട്ടികവര്‍ഗ്ഗ സംരംഭകരുടെ ഉല്പന്നങ്ങള്‍ ആഗോളവിപണിയില്‍ വിറ്റഴിക്കുന്നതിനു വേണ്ടി ഗദ്ദിക എന്ന പേരില്‍ Amazon Online Portal -ല്‍ folder ആരംഭിച്ചിട്ടുണ്ട്. നൂരിലധികം ഉല്പന്നങ്ങള്‍ ഈ portal-ല്‍ ഇപ്പോള്‍ തന്നെ ലഭ്യമാണ്. portal-ലൂടെ വിറ്റഴിക്കുന്ന ഉല്പന്നങ്ങള്‍ക്ക് മികച്ച ഗുണ നിലവാരം ഉറപ്പു വരുത്തുന്നതിനായി പട്ടികജാതി സംരംഭകര്‍ക്കായി ശില്പശാലക്ള്‍ വിവിധ ജില്ലകളില്‍ സംഘടിപ്പിച്ചു വരുന്നു.
ഇതിനു പുറമേ വിവധ തരത്തിലുളള ശില്പശാലകളും ബോധവല്കരണ പരിപാടികളും ഹാന്‍ഡ് ഹോള്‍ഡിംഗ് സെല്‍ മുഖേന നടത്തി വരുന്നു. ഈ വകുപ്പ് നടത്തി വരുന്ന വിവിധയിനം പദ്ധതികള്‍,പരിപാടികള്‍,ട്രെയിനിംഗ് & എംപ്ലോയിമെന്‍റ് പ്രോഗ്രാം മുതലായവ ഗുണഭോക്താക്കളില്‍ എത്തിക്കുന്നതിനും അവരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി 30-ലധികം ബോധവല്കരണ ക്ലാസ്സുകളഉം സെമിനാറുകളഉം സംസ്ഥാനത്തുടനീളം സംഘടിപ്പിച്ചു. +2വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ഗൈഡ് വര്‍ക്ക് ഷോപ്പുകരള്‍ വിവിധ ജില്ലകളില്‍ സംഘടിപ്പിച്ച് അവരുടെ നൂതനമായ കോഴ്സുകള്‍ പരിചയപ്പെടുത്തുകയും ആ കോഴ്സുകള്‍ വഴി എത്തിചേരാന്‍ കഴിയുന്ന തൊഴില്‍മേഖലകളെ പരിചയപ്പെടുത്തി കൊണ്ട് വിദ്യാഭ്യാസ ഉന്നമനത്തിനുളള ദിശാബോധം നല്കുന്നു. ഈ വകുപ്പിന്‍റെ കീഴിലുളള പോസ്റ്റ്മെട്രിക് ആന്‍റ് പ്രീമെട്രിക് ഹോസ്റ്റലുകളില്‍ ശുചിത്വവും വൃത്തിയും ഉറപ്പാക്കുന്നതിനായി ഹോസ്റ്റലുകളിലെ ബന്ധപ്പെട്ട കിച്ചന്‍ സ്റ്റാഫുകള്‍ക്കായി വര്‍ക്ക് ഷോപ്പുകള്‍ സംഘടിപ്പിച്ച് അതുവഴി ഹോസ്റ്റല്‍ അന്തരീക്ഷം മെച്ചപ്പെടുത്തുവാന്‍ ശ്രദ്ധിക്കുന്നു. സെല്ലിന്‍റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഒരു മൊബൈല്‍ ആപ്പിനു രൂപം നല്കി , 14/06/2018മുതല്‍ മൊബൈല്‍ ആപ്പ് പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്. handholding cell എന്ന പേരില്‍ ഗുഗില്‍ പ്ലേ സ്റ്റോറില്‍ ഈ ആപ്പ് ലഭ്യമാണ്. പട്ടികജാതിയില്‍പ്പെട്ട വിദ്യാസമ്പന്നരായ എല്ലാവര്‍ക്കും അവര്‍ക്കാവശ്യമായ എല്ലാവിധി വിവരങ്ങളും വിരല്‍ത്തുമ്പില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെരൂപം നല്‍കിയതാണ് ഈ ആപ്പ്. ഇത് ഡൗണ്‍ ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്യുന്ന ആര്‍ക്കും തങ്ങളുടെ വിദ്യാഭ്യാസം, ഉപരിപഠനം, തൊഴില്‍ സാധ്യതകള്‍ തുടങ്ങിയവയും ഈ വകുപ്പിലെ എല്ലാ പദ്ധതികളെ കുറിച്ചും ഉളള എല്ലാ സംശയങ്ങളും സന്ദേശങ്ങളായി handholding.kerala@gmail.com എന്ന വിലസത്തില്‍ അയക്കാവുന്നതാണ്.
12. വാത്സല്യനിധി
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളുടെ സമഗ്ര വികസനത്തിനായി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒരു ലക്ഷം രൂപാവരെ വരുമാന പരിധിയിലുളള മാതാപിതാക്കളുടെ പെണ്‍കുട്ടികള്‍ക്ക് വാത്സല്യനിധി എന്ന ഇന്‍ഷുറന്‍സ് അധിഷ്ഠിത സമഗ്ര വികസന പദ്ധതി നടപ്പിലാക്കുന്നു. പട്ടികജാതി പെണ്‍കുട്ടികളുടെ ഉന്നമനത്തിനായി പട്ടികജാതി വികസന വകുപ്പും LIC of India യും സംയുക്തമായി നടപ്പിലാക്കുന്ന ടി പദ്ധതിക്ക് വകുപ്പ് 1,38,000/- രൂപ 4ഇന്‍സ്റ്റാള്‍മെന്‍റുകളിലായി താഴെ പറയും പ്രകാരം പെണ്‍കുട്ടികളുടെ പേരില്‍ നിക്ഷേപിക്കുന്നു. 1.04.2017നു ശേഷം ജനിച്ച പെണ്‍കുട്ടികളെയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പെണ്‍കുട്ടിക്ക് 18 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ 3,00,000/- രൂപ നല്‍കുന്നു (Assured Amount)
LIC നല്‍കുന്ന ഇന്‍ഷ്വറന്‍സ് സംബന്ധമായ മറ്റ് ആനുകൂല്യങ്ങള്‍